കാസർകോട് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയെ ആക്രമിച്ചു, പിന്നിൽ സി പി എം എന്ന് ആരോപണം
കാസർകോട്: യൂത്ത് കോൺഗ്രസ് കാസർകോട് ജില്ലാ സെക്രട്ടറിക്കുനേരെ ആക്രമണം. മാർട്ടിൻ ജോർജിനുനേരെയാണ് ഇന്നലെ രാത്രി പത്തുമണിയോടെ കോടോത്ത് എരുമക്കുളത്തുവച്ച് ആക്രമണമുണ്ടായത്.
കല്ലിയോട്ട് സംഘടിപ്പിച്ച കൃപേഷ് -ശരത് ലാൽ സ്മൃതിയാത്ര കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു ഒരു സംഘം ആക്രമിച്ചത്. പരിക്കേറ്റ മാർട്ടിനെ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ സി പി എം ആണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ച പൊലീസ് അക്രമികൾക്കുവേണ്ടി തിരച്ചിൽ ആരംഭിച്ചു.