മാവേലിക്കരയിൽ സുഹൃത്തുക്കൾ തമ്മിൽ വാക്കുതർക്കം: യുവാവ് കുത്തേറ്റുമരിച്ചു
ആലപ്പുഴ: സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തിനിടെ ഒരാൾ കുത്തേറ്റുമരിച്ചു. മാവേലിക്കര മുള്ളികുളങ്ങരയിലാണ് സംഭവം നടന്നത്. പെയിന്റിംഗ് തൊഴിലാളിയായ മാവേലിക്കര ഉമ്പർനാട് ചക്കാല കിഴക്കതിൽ സജേഷ് എന്ന മുപ്പത്തേഴുകാരനാണ് കൊല്ലപ്പെട്ടത്. കേസിലെ പ്രതിയായ ഉമ്പർനാട് വിഷ്ണു ഭവനം വിനോദ് (വെട്ടുകത്തി വിനോദ്) ഒളിവിലാണ്. ഇയാൾക്കുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.തെക്കേക്കര പഞ്ചായത്ത് 19ാം വാർഡിലെ അശ്വതി ജംഗ്ഷനു സമീപം ഇന്നലെ രാത്രി പതിനൊന്നരയോടാണ് ആക്രമണം ഉണ്ടായത് . സജേഷിന്റെ ഇടത് കൈയുടെ മസിലിൽ ആണ് കുത്തേറ്റത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിയായിരുന്നു മരണം. അമിതമായി രക്തം വാർന്നതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.