ഇത്രയും ഹിറ്റുകൾ എങ്ങനെ ചെയ്യാൻ കഴിയുന്നു? വിജയ ഫോർമുല വെളിപ്പെടുത്തി വിജയ് ബാബു
സിനിമ ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് പറയാൻ എല്ലാവർക്കും സ്വാതന്ത്യമുണ്ടെന്ന് നടനും നിർമ്മാതാവുമായ വിജയ് ബാബു. എന്നാൽ ആരെയും പരിഹസിക്കുന്ന തരത്തിലാകരുത് റിവ്യു പറച്ചിലെന്നും വിജയ് ബാബു പറഞ്ഞു. പ്രേക്ഷകന് മുന്നിൽ എത്തുന്നതിന് മുമ്പ് പല തരത്തിലുള്ള പരീക്ഷണ ഘട്ടങ്ങൾ ഒരു സിനിമയ്ക്ക് നേരിടേണ്ടി വരും. ഇത്തരത്തിലുള്ള ചില ഘട്ടങ്ങൾ സ്ക്രിപ്ടിനെ പോലും ബാധിക്കാറുണ്ടെന്നും, അതൊന്നും റിവ്യു പറയുന്നവർ അറിയണമെന്നില്ലെന്നും വിജയ് ബാബു വ്യക്തമാക്കി.vijay-babuതാൻ നിർമ്മിച്ച സൂപ്പർഹിറ്റായ പല ചിത്രങ്ങളുടെയും വിജയ് ഫോർമുല നല്ല സ്ക്രിപ്ടുകൾ കണ്ടെത്തുന്നത് തന്നെയാണ്. അതിന് വേണ്ടതായ കോസ്റ്റിൽ നിർമ്മിക്കുകയും, കറക്ട് സമയത്ത് റിലീസ് ചെയ്യുന്നതും വിജയഫോർമുലയുടെ ഭാഗമാണ്. തനിക്ക് ഏറ്റവും സംതൃപ്തി നൽകിയ ചിത്രം ഫിലിപ്സ് ആന്റ് മങ്കിപെൻ ആണെന്നും വിജയ് ബാബു പറഞ്ഞു..സൂപ്പർ ഹിറ്റായ ഹോമിന് ശേഷം ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ചിത്രമാണ് ‘എങ്കിലും ചന്ദ്രികേ’. ഫെബ്രുവരി 17ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ആദിത്യൻ ചന്ദ്രശേഖറാണ് സംവിധാനം. മലബാറിന്റെ പശ്ചാത്തലത്തിൽ ആ നാടിന്റെ സംസ്ക്കാരവും, കീഴ്വഴക്കങ്ങളും ഒക്കെ ഏറെ പ്രാധാന്യം നൽകിയാണ് ഈ ചിത്രത്തിന്റെ അവതരണം.പ്രധാനമായും മൂന്ന് സുഹൃത്തുക്കളെ കേന്ദ്രീകരിച്ചു നീങ്ങുന്ന ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സുരാജ് വെഞ്ഞാറമൂട്, ബേസിൽ ജോസഫ്, സൈജു കുറുപ്പ് എന്നിവരാണ്. നിരഞ്ജനയും തൻവി റാമുമാണ് നായികമാർ. അശ്വിൻ, മണിയൻ പിള്ള രാജു, രാജേഷ് ശർമ്മ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.