കാര്‍ നിയന്ത്രണം വിട്ട് പാഞ്ഞുകയറി വഴിയാത്രക്കാരന് പരിക്ക്, 10 ബൈക്കുകളിൽ ഇടിച്ചു
തൃശൂര്‍ : തൃശൂരിൽ കാർ പാഞ്ഞു കയറി വഴി യത്രക്കാരന് ഗുരുതര പരിക്ക്. നന്തിക്കര സ്വദേശി രാജു (34)വിനാണ് പരിക്കേറ്റത്. തൃശൂർ മെഡിക്കൽ കോളജിന് സമീപമാണ് അപകടം. നിയന്ത്രണം വിട്ട കാർ പത്ത് ബൈക്കുകളിൽ ഇടിക്കുകയായിരുന്നു. സംഭവത്തിൽ പതിനാലു ബൈക്കുകൾക്ക് കേടുപറ്റി. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകളിലാണ് കാർ നിയന്ത്രണം വിട്ടു കയറിയത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ആറ്റത്ര സ്വദേശി സെബാസ്റ്റ്യൻ ആണ് കാർ ഓടിച്ചത്.