വേനലിൽ കരുതാം തണ്ണിമത്തൻ, നിർജലീകരണം ഉൾപ്പെടെ തടയും, ആരോഗ്യഗുണങ്ങൾ ഇവയാണ്
വേനൽക്കാലത്ത് ഉണ്ടാകുന്ന നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരമായ ഫലമാണ് തണ്ണിമത്തൻ. ഇതിൽ 90 ശതമാനവും ജലാംശമാണ്. എട്ട് ശതമാനം പഞ്ചസാര അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധത്തിന് സഹായകമായ വിറ്റാമിൻ സിയും നിരവധി രോഗങ്ങളിൽ നിന്നും സംരക്ഷണം ലഭിക്കാൻ സഹായിക്കുന്ന ‘ലൈകോപീൻ’ എന്ന രാസഘടകവും അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം സമ്പന്നമാണ് തണ്ണിമത്തൻ. വേനൽക്കാലത്ത് നിർജ്ജലീകരണം ഒഴിവാക്കാൻ ഏറ്റവും മികച്ച ഫലവർഗവുമാണിത്. പുളിച്ച് തികട്ടൽ പ്രശ്നമുള്ളവർക്ക് മികച്ച പ്രതിവിധിയാണ് തണ്ണിമത്തൻ. ജ്യൂസാക്കി കഴിക്കുന്നതിനേക്കാൾ കഷണങ്ങളാക്കി കഴിക്കുന്നതാണ് പോഷകഗുണം ലഭിക്കാൻ നല്ലത്.