കാറ് കൈയിലൊതുങ്ങില്ല, വീലുകളാണെങ്കിൽ ഓ കെ, നാലുവീലുകളും കള്ളന്മാർ അടിച്ചുമാറ്റി
ആലപ്പുഴ: വർക്ക് ഷോപ്പിൽ പണിക്കുകൊണ്ടുവന്ന കാറിന്റെ അലോയ് വീലുകൾ കവർന്നു. കൊമ്മാടി ബൈപ്പാസിന് സമീപമുള്ള പെയിന്റിംഗ് വർക്ക് ഷോപ്പിലാണ് മോഷണം നടന്നത്. നാലു അലോയ് വീലുകളാണ് അഴിച്ചുകൊണ്ടുപോയത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം.
ഓട്ടോറിക്ഷയിലെത്തിയാണ് പ്രതികൾ ചക്രങ്ങൾ കവർന്നതെന്ന് വർക്ക് ഷോപ്പിന്റെ ചുമതലയുള്ള അനിൽകുമാർ പറഞ്ഞു. കാറിനോട് ചേർന്ന് വർക്ക് ഷോപ്പിൽ ഓട്ടോ എത്തിയതിന്റെ അടയാളങ്ങളുണ്ട്. നോർത്ത് പൊലീസിൽ പരാതി നൽകി.