രണ്ടു ദിവസം മുമ്പ് വീട് വിട്ടുപോയി, പാലക്കാട് സ്വദേശിയായ പതിനേഴുകാരൻ തൃശൂരിൽ മരിച്ച നിലയിൽ
പാലക്കാട് : രണ്ട് ദിവസം മുമ്പ് കാണാതായ പാലക്കാട് സ്വദേശിയായ ആൺകുട്ടിയെ തൃശൂരിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് പേഴുങ്കര സ്വദേശി മുസ്തഫയുടെ മകൻ അനസാണ് മരിച്ചത്. പതിനേഴ് വയസായിരുന്നു. രണ്ടു ദിവസം മുമ്പ് അനസ് വീട് വിട്ടു പോയതായി ബന്ധുക്കൾ പാലക്കാട് ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് കുട്ടിയെ തൃശൂരിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.