അനാവശ്യ തിരക്കുണ്ടാക്കി ബസില്‍ മോഷണം; തമിഴ്നാട് സ്വദേശിനിയായ 24-കാരി അറസ്റ്റില്‍
കൊച്ചി: സ്വകാര്യ ബസില്‍ സഞ്ചരിച്ച് യാത്രക്കാരിയായ സ്ത്രീയുടെ പേഴ്സ് മോഷ്ടിച്ച തമിഴ്നാട് സ്വദേശിനി പോലീസ് പിടിയിലായി. സെറ്റിപ്പാളയം, കോയമ്പത്തൂര്‍ സ്വദേശിയായ ഗായത്രി (24) യെ ആണ് സെന്‍ട്രല്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
കൊടുങ്ങല്ലൂര്‍ റൂട്ടിലുള്ള സ്വകാര്യ ബസില്‍ സഞ്ചരിച്ച് യാത്രക്കാരിയായ സ്ത്രീയുടെ പേഴ്സ് അനാവശ്യതിരക്ക് ഉണ്ടാക്കി പ്രതി മോഷ്ടിക്കുകയായിരുന്നു. സംശയം തോന്നിയ പരാതിക്കാരി ഉടന്‍ തന്നെ പോലീസിനെ അറിയിക്കുകയും ഹൈക്കോടതി ജങ്ഷനില്‍ വെച്ച് പ്രതിയെ തിരിച്ചറിയുകയും പിടികൂടുകയും ചെയ്തു.