ബംഗളൂരു: കാസർകോട്ട് വ്യാവസായ പ്രമുഖനായ പരേതനായ കെ എസ് അബ്ദുല്ലയുടെ മകൻ കെഎസ് അർഷാദ് ഹൃദയാഘാതം മൂലം മരണപ്പെട്ടു.
ബിസിനസ് ആവശ്യാർത്ഥം മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് ബാംഗ്ലൂരിൽ എത്തിയത്.
ഇന്ന് വൈകുന്നേരം ശാരീരിക പ്രയാസങ്ങൾ തുടർന്ന് ആശുപത്രിയിലേക്ക് പോകും വഴിയാണ് ഹൃദയാഘാതം സംഭവിച്ചത്.
മൃതദേഹം നാളെ പുലർച്ചെ തളങ്കരയിലെ ഹാജരാബാഗിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് കുടുംബാംഗങ്ങൾ.
മാലിക്ക് ദീനാർ ആശുപത്രി .നഴ്സിംഗ് കോളേജ് കെ എസ് അബ്ദുല്ല ഇംഗ്ലീഷ് മീഡിയം സ്കൂൾ തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തിവരികയായിരുന്നു കെഎസ്ആർ കുടുംബം.