4ജി സാച്ചുറേഷൻ പദ്ധതിക്ക് ബിഎസ്എൻഎല്ലിന് ഭൂമി പാട്ടത്തിന് നൽകാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം
തിരുവനന്തപുരം: സംസ്ഥാന പരിസ്ഥിതി ആഘാത നിർണ്ണയ അതോറിറ്റിയിൽ 56500-118100 രൂപ ശമ്പള നിരക്കിൽ ഒരു എൻവയോൺമെന്റ് ഓഫീസറുടെയും 51400-110300 ശമ്പള നിരക്കിൽ 2 അസിസ്റ്റന്റ് എൻവയോൺമെന്റ് ഓഫീസർമാരുടെയും തസ്തിക സൃഷ്ടിക്കാൻ മന്ത്രി സഭായോഗത്തിൽ തീരുമാനം.മറ്റു തീരുമാനങ്ങൾ-നിയമനംസംസ്ഥാന പട്ടിക ജാതി പട്ടിക വർഗ്ഗ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറായി വി.പി. സുബ്രഹ്മണ്യനെ രണ്ടുവർഷത്തേക്ക് നിയമിക്കാൻ തീരുമാനിച്ചു.കോട്ടൂർ ആന പുനരധിവാസകേന്ദ്രത്തിന്റെയും പുത്തൂർ സുവോളജിക്കൽ പാർക്കിന്റെയും സ്പെഷ്യൽ ഓഫീസറുടെ നിയമന കാലാവധി 31.12.2023 വരെ ദീർഘിപ്പിക്കും.
ദീർഘകാല കരാർ അംഗീകരിച്ചുഫോറസ്റ്റ് ഇന്റസ്ട്രീസ് ട്രാവൻകൂർ ലിമിറ്റഡിലെ തൊഴിലാളികളുടെ 1.07.2017 മുതൽ 30.06.2022 വരെയുള്ള ദീർഘകാല കരാർ അംഗീകരിക്കാൻ തീരുമാനിച്ചു.മുദ്രവിലയിൽ ഇളവ്തൃശ്ശൂർ പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ നെല്ലായി വില്ലേജിൽ ഭൂരഹിത തൊഴിലാളികുടുംബങ്ങൾക്ക് വീടുവയ്ക്കുന്നതിന് സ്ഥലം നൽകുന്ന പദ്ധതിയിൽ 8 ഗുണഭോക്താക്കൾക്ക് ഭൂമി രജിസ്റ്റർ ചെയ്തു നൽകുന്നതിന് മുദ്രവിലയിനത്തിൽ ഇളവ് അനുവദിക്കാൻ തീരുമാനിച്ചു. വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയ്ക്ക് താഴെയുള്ളവർക്കാണ് ഇളവ്. പരമാവധി 90,064 രൂപയാണ് ഇളവ് നൽകുക. രജിസ്ട്രേഷൻ ഫീസിൽ പരമാവധി 22,516 രൂപ ഇളവ് നൽകും.ആഗിരണം ചെയ്യുംതൃശൂർ വികസന അതോറിറ്റിയിലെ സാങ്കേതിക വിഭാഗം ജീവനക്കാരായ നാലുപേരെ തദ്ദേശ സ്വയംഭരണ എഞ്ചിനീയറിംഗ് സർവ്വീസിലേക്ക് ആഗിരണം ചെയ്യാൻ തീരുമാനിച്ചു.എക്സ്ഗ്രേഷ്യകേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ ലിമിറ്റഡിൽ ബോണസിന് അർഹതയില്ലാത്ത ജീവനക്കാർക്ക് 2021-22 വർഷത്തെ എക്സ്ഗ്രേഷ്യ അനുവദിക്കാൻ തീരുമാനിച്ചു. 14600 രൂപയാണ് അനുവദിക്കുക.കിഫ്ബി ധനസഹായംവെസ്റ്റ് കോസ്റ്റ് കനാലിന്റെ ആക്കുളംകൊല്ലം ഭാഗത്ത് (റീച്ച് 2) സാമ്പത്തിക വികസന മേഖലകൾ വികസിപ്പിക്കുന്നതിനും നടപ്പാക്കുന്നതിനും ഏകദേശം 70.7 ഏക്കർ ഭൂമി 61.58 കോടി രൂപ ചിലവിൽ ഏറ്റെടുക്കാൻ കിഫ്ബി ധനസഹായം ലഭ്യമാക്കുന്നതിന് തത്വത്തിൽ അനുമതി നൽകി.4ജി സാച്ചുറേഷൻ പദ്ധതിക്ക് ഭൂമിയൂണിവേഴ്സൽ സർവ്വീസ് ഒബ്ലിഗേഷൻ ഫണ്ട് (യു.എസ്.ഒ.എഫ്)പ്രയോജനപ്പെടുത്തി 4ജി സാച്ചുറേഷൻ പദ്ധതി നടപ്പിലാക്കുന്നതിന് വ്യവസ്ഥകൾ പ്രകാരം ബി.എസ്.എൻ.എൽ ന് ഭൂമി പാട്ടത്തിന് നൽകാൻ തീരുമാനിച്ചു. ടെലികമ്യൂണിക്കേഷൻസ് ഡിപ്പാർട്ട്മെന്റ് നിലവിൽ കണ്ടെത്തിയതും ഇനി തെരെഞ്ഞെടുക്കുന്നതുമായ പ്രദേശങ്ങളിലുള്ള സർക്കാർ വകുപ്പ്/തദ്ദേശ സ്വയംഭരണ സ്ഥാപനം/സർക്കാർ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് നൽകുക.