ഗോദാവരി എക്സ്പ്രസ് പാളം തെറ്റി; വേര്‍പ്പെട്ടത് ആറ് കോച്ചുകള്‍
ഹൈദരാബാദ്| ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ഗോദാവരി എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റി. ഇന്ന് രാവിലെ ബിബിനഗറിന് സമീപത്താണ് ട്രെയിന്‍ പാളം തെറ്റിയത്.
ട്രെയിനിന്റെ ആറ് കോച്ചുകളാണ് പാളം തെറ്റിയത്. ഇതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. ആര്‍ക്കും പരിക്കുകളില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. റെയില്‍വേ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തിനു പിന്നാലെ ഈ റൂട്ടിലെ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. ഭുവനഗിരി, ബിബിനഗര്‍, ഘടകേസര്‍ തുടങ്ങി വിവിധയിടങ്ങളില്‍ ട്രെയിനുകള്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്.