നടി അപർണ വിനോദ് വിവാഹിതയായി;
നടി അപർണ വിനോദ് വിവാഹിതയായി. കോഴിക്കോട് സ്വദേശി റിനിൽരാജ് പി കെ ആണ് വരൻ. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം.
പുറത്തിറങ്ങിയ ‘ഞാൻ നിന്നോട് കൂടെയാണ്’ എന്ന ചിത്രത്തിലൂടെയാണ് അപർണ അഭിനയരംഗത്തെത്തിയത്. ആസിഫ് അലിയുടെ ‘കോഹിനൂർ’ എന്ന ചിത്രത്തിലാണ് ആദ്യമായി നായികയാകുന്നത്. വിജയ് ചിത്രം ഭൈരവയിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. 2021ൽ റിലീസ് ചെയ്ത നടുവൻ ആണ് അപർണ അവസാനം പ്രത്യക്ഷപ്പെട്ട ചിത്രം.