വിമാനത്താവളത്തിൽ കൊള്ള വില വാങ്ങുന്നവർക്ക് പാഠമാവട്ടെ, വീട്ടിൽ നിന്നും കൊണ്ടുവന്ന ആഹാരം എയർപോർട്ടിൽ വച്ച് കഴിച്ച് മാതാവും മകനും
പനാജി : ഒരിയ്ക്കൽ സമ്പന്നരുടെ മാത്രം കുത്തകയായിരുന്ന വിമാനയാത്ര ഇപ്പോൾ സാധാരണക്കാർക്കും പ്രാപ്യമായ അവസ്ഥയിലാണ്. എന്നാൽ ഇപ്പോഴും വിമാനത്താവളത്തിലെ ആഹാരത്തിന് കൊള്ള വിലയാണ് നൽകേണ്ടത്. ഒരു ചായയ്ക്ക് നൂറിന് പുറത്ത് വില ഈടാക്കുന്ന സ്ഥലങ്ങൾ പോലും നമ്മുടെ രാജ്യത്തുണ്ട്. ഈ അവസ്ഥയ്ക്ക് ഒരു മാറ്റം ഉണ്ടാക്കാനുള്ള വഴി ഉപദേശിക്കുകയാണ് ഈ വീഡിയോയിലൂടെ മാതാവും മകനും.
Travelling in flights have become easier for middle class but the societal pressure of buying ₹400 worth dosa and ₹100 worth water bottle is still too damn high.
My mom packed Aalu parathe for our journey to Goa and we ate them at the airport, with nimbu ka achaar. pic.twitter.com/mg2ZVyrja0
— Madhur (@ThePlacardGuy) February 13, 2023
ഗോവയിലേക്കുള്ള വിമാനത്തിൽ കയറാനെത്തിയ മധുർ സിംഗും മാതാവും വീട്ടിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്ന ആലു പറാത്തയും കറിയും വിമാനത്താവളത്തിൽ വച്ച് കഴിക്കുന്നതാണ് വീഡിയോയിലുള്ളത്. എയർപോർട്ടിലെ വെയിറ്റിംഗ് ഏരിയയിൽ ഇരുന്നാണ് ഹോംലി മീൽസ് ഇരുവരും കഴിച്ചത്. അമ്മയോടൊപ്പം എയർപോർട്ടിൽ ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ ഇദ്ദേഹം പോസ്റ്റ് ചെയ്യുകയും ചെയ്തു. ചിലർ ഞങ്ങളെ വിചിത്രമായി നോക്കിയെങ്കിലും തങ്ങളത് കാര്യമാക്കിയില്ലെന്നും സിംഗ് പറയുന്നു. സമൂഹത്തിന്റെ അഭിപ്രായം പരിഗണിക്കാതെ ഒരാൾ തന്റെ ചെലവാക്കാനുള്ള ശേഷിക്കനുസരിച്ച് ജീവിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.
വീഡിയോയ്ക്ക് അഭിനന്ദനം അറിയിച്ച് നിരവധി പേരാണ് അഭിപ്രായം രേഖപ്പെടുത്തുന്നത്. ‘വിമാനങ്ങളിൽ യാത്ര ചെയ്യുന്നത് മദ്ധ്യവർഗക്കാർക്ക് എളുപ്പമായി മാറിയിരിക്കുന്നു, എന്നാൽ 400 രൂപ വിലയുള്ള ദോശയും 100 രൂപ വിലയുള്ള കുപ്പിവെള്ളവും വാങ്ങുന്നതിനുള്ള സാമൂഹിക സമ്മർദ്ദം ഇപ്പോഴും വളരെ ഉയർന്നതാണ്.’ ഒരാൾ അഭിപ്രായപ്പെട്ടു.