വാലന്റൈൻസിന് സർപ്രൈസ് നൽകാനെത്തിയ പതിനേഴുകാരിയെ കാമുകൻ ബലാത്സംഗം ചെയ്ത് സ്വകാര്യഭാഗങ്ങളിൽ ദണ്ഡ് കയറ്റി ക്രൂരമായി കൊലപ്പെടുത്തി
റാഞ്ചി : ജാർഖണ്ഡിൽ പതിനേഴുകാരിയെ കാമുകൻ ക്രൂരമായി കൊലപ്പെടുത്തി. ഗർവാ ജില്ലയിലെ അജ്നി ഗ്രാമത്തിലാണ് സംഭവം. വീട്ടുകാരറിയാതെ കാമുകനെ കാണാനെത്തിയ പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയെ കാമുകൻ ബലാത്സംഗം ചെയ്ത ശേഷം സ്വകാര്യഭാഗങ്ങളിൽ ഇരുമ്പ് ദണ്ഡ് കയറ്റി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.കാമുകന്റെ വീടിന് സമീപത്തുള്ള വയലിൽ നിന്നുമാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. ഞായറാഴ്ച രാത്രിയാണ് പെൺകുട്ടി വീട്ടുകാരെ അറിയിക്കാതെ കാമുകനെ കാണാൻ പോയതെന്ന് പൊലീസ് പറയുന്നു. കൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ഇനിയും പിടികൂടാനില്ല. മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.