ഉര്ഫിയ്ക്കെതിരേ ഫത്വ പുറപ്പെടുവിക്കണം, ഖബര്‍ നിഷേധിക്കണം; നടന് ഫൈസന്‍ അന്‍സാരി
നടി ഉര്‍ഫി ജാവേദിന് എതിരെ ഫത്വ പുറപ്പെടുപ്പിക്കണമെന്നാവശ്യപ്പെട്ട് നടനും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ ഫൈസന്‍ അന്‍സാരി. ഉര്‍ഫിയുടെ വസ്ത്രധാരണ രീതി അപമാനകരമാണെന്ന് ആരോപിച്ചാണ് ഫത്വ പുറപ്പെടുവിക്കാന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്
വ്യത്യസ്തമായ വസ്ത്രധാരണത്തിലൂടെ ശ്രദ്ധ നേടിയ വ്യക്തിയാണ് ഉര്‍ഫി ജാവേദ്. അതിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ കടുത്ത ആക്രമണമാണ് നേരിടുന്നത്. എന്നാല്‍ താനൊരു മതവിശ്വാസിയല്ലെന്ന് ഉര്‍ഫി വെളിപ്പെടുത്തിരുന്നു. അതുകൊണ്ടു തന്നെ മതത്തിന്റെ പേരില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, മുംബൈ നഗരത്തില്‍ തനിക്ക് വാടകയ്ക്ക് താമസിക്കാന്‍ വീടോ അപ്പാര്‍ട്ട്മെന്റോ ലഭിക്കുന്നില്ലെന്ന് ഉര്‍ഫി ജാവേദ് പറഞ്ഞിരുന്നു. ഒരു വിഭാഗത്തിന് തന്റെ വസ്ത്രധാരണ ശൈലി പ്രശ്നമാകുമ്പോള് മറ്റൊരു വിഭാഗത്തിന് തന്റെ പേരാണ് പ്രശ്നമെന്ന് ഉര്‍ഫി പറഞ്ഞു. തനിക്കെതിരെയുള്ള ഭീഷണികളില്‍ ചില ഉടമകള്‍ക്ക് ഭയമുണ്ട്. അതുകൊണ്ട് തനിക്ക് വീടു തരാന്‍ ആരും തയ്യാറാകില്ലെന്ന് ഉര്‍ഫി കൂട്ടിച്ചേര്‍ത്തു.