ജീവിതം അവസാനിപ്പിക്കാന്‍ പോകുന്നതായി സന്ദേശം,പിന്നാലെ ഹോസ്റ്റലില്നിന്ന്ചാടി വിദ്യാര്‍ഥി ജീവനൊടുക്കി
കോഴിക്കോട്: കോഴിക്കോട് എന്‍.ഐ.ടി വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്നും ചാടി ആത്മഹത്യ ചെയ്തു. പശ്ചിമ ബംഗാള്‍ സ്വദേശിയും രണ്ടാം വര്‍ഷ ഇലക്ട്രിക്കല്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയുമായ നിധിന് ശര്‍മ്മ (22) ആണ് ജീവനൊടുക്കിയത്.
ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. ജീവിതം അവസാനിപ്പിക്കാന്‍ പോകുകയാണെന്ന് വാട്സാപ്പില്‍ കൂട്ടുകാര്‍ക്ക് സന്ദേശം അയച്ചിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.