ഹൈസ്കൂൾ കുട്ടിക്ക് മയക്കു മരുന്ന് നൽകിയ പ്രതിക്കെതിരെ കാപ്പാ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിൽ അടച്ചു
ഹോസ്ദുർഗ്: ഹോസ്ദുർഗ് പൊലിസ് സ്റ്റേഷൻ പരിധിയിൽ ഹൈസ്കൂൾ വിദ്യാർത്ഥിക്ക് മയക്കുമരുന്ന് നൽകി എന്ന പരാതിയെതുടർന്ന് രജിസ്റ്റർ ചെയ്ത് കേസിൽ ഹോസ്ദുർഗ് ജയിലിൽ കഴിയുകയായിരുന്ന മരക്കാപ്പ് കടപ്പുറത്ത ശ്യാം മോഹൻ 32 വയസ് എന്നയാളെ ആണ് കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്.ഹൈസ്കൂൾ വിദ്യാർത്ഥിക്ക് മയക്കു മരുന്ന് നൽകി എന്ന പരാതിയിൽ 7/12/22ന് കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് ബാംഗ്ലൂരിലും മറ്റും ഒളിവിൽ കഴിഞ്ഞ പ്രതിയെ കാഞ്ഞങ്ങാട് ഡി വൈ എസ് പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് 31/12/2022നു രാത്രി അറസ്റ് ചെയ്തത്.തുടർന്ന് ഇയാൾ ഹോസ്ദുർഗ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞു വരികയായിരുന്നു. കാപ്പ പ്രകാരം അറസ്റ്റ് ചെയ്ത ഇയാളെ കണ്ണൂർ സെൻട്രൽ ജയിലിൽ അടച്ചു