കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടത്തില്‍ വന്‍തീപ്പിടിത്തം
കോട്ടയം മെഡിക്കൽ കോളേജിലെ നിർമാണത്തിലിരുന്ന കെട്ടിടത്തിന് തീപിടിച്ചപ്പോൾ| ഫോട്ടോ: ജി. ശിവപ്രസാദ്| മാതൃഭൂമി
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ വന്‍തീപ്പിടിത്തം. കാന്‍സര്‍ വാര്‍ഡിന് പിന്നിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മധ്യഭാഗത്തായാണ് തീപ്പിടിത്തമുണ്ടായത്. പന്ത്രണ്ടരയോടെയാണ് തീപ്പിടിത്തമുണ്ടായത്. തീയണയ്ക്കാന്‍ ഫയര്‍ ഫോഴ്സ് ശ്രമം തുടരുകയാണ്. കോട്ടയത്തുനിന്നുള്ള ഫയര്‍ ഫോഴ്സ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. തീപിടിച്ച കെട്ടിടം നാലാം വാര്‍ഡിനോടു ചേര്‍ന്നാണുള്ളത്. തീയാളുന്നത് കണ്ടതോടെ ഈ വാര്‍ഡില്‍നിന്ന് ആളുകളെ മാറ്റിയിരുന്നു.