ലോറിക്കടിയിൽപെട്ട് മരിച്ചയാളുടെ മൃതദേഹം റോഡിന്റെ വശത്തേയ്ക്ക് മാറ്റിയ ഡ്രെെവർ പോയി; പ്രതി പിടിയിൽ
കൊല്ലം: ലോറിക്കടിയിൽ പെട്ട് മരിച്ചയാളുടെ മൃതദേഹം റോഡിന്റെ വശത്തേയ്ക്ക് മാറ്റി കിടത്തിയ ശേഷം ഡ്രെെവർ ലോറിയുമായി പോയി. എട്ട് മണിക്കൂറോളമാണ് മൃതദേഹം റോഡരികിൽ കിടന്നത്. കൊല്ലത്ത് കൊട്ടാരക്കരയിലാണ് സംഭവം. വെട്ടിക്കവല സ്വദേശി രതീഷാണ് മരിച്ചത്. സംഭവത്തിൽ തക്കല സ്വദേശിയായ ലോറി ഡ്രെെവർ കൃഷ്ണകുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.തമിഴ്നാട്ടിൽ നിന്ന് വാഴ തെെയുമായി എത്തിയ ലോറി, വാഴ തെെ ഇറക്കിയ ശേഷം മുന്നോട്ട് എടുത്തപ്പോൾ രതീഷ് ലോറിക്കടിയിൽ പെടുകയായിരുന്നു. രതീഷിനെ റോഡിന്റെ വശത്തേയ്ക്ക് മാറ്റി കിടത്തിയ ശേഷം ഡ്രെെവർ ലോറിയുമായി പോയി. രാവിലെ എട്ട് മണിയോടെയാണ് റോഡിരികിൽ നിന്ന് മൃതദേഹം മാറ്റിയത്.