വേനൽക്കാലത്ത് ഉപയോഗിക്കാം ഈ പാനീയങ്ങൾ, ആരോഗ്യത്തിന് ഗുണം ചെയ്യുന്നതിങ്ങനെ
വേനൽക്കാലത്ത് വെള്ളം കുടിക്കുന്നതിനൊപ്പം ജലാംശത്തിന്റെ കുറവ് പരിഹരിക്കാൻ പഴങ്ങളെയും ആശ്രയിക്കാം. സീസൺ പഴങ്ങൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. സംഭാരം, ലസി, ജീരകവെള്ളം, സർബത്ത്, നാരങ്ങാവെള്ളം, കരിക്കിൻ വെള്ളം എന്നിവ കുടിക്കാം.
വേനൽക്കാലത്ത് പൊട്ടാസ്യം, സോഡിയം എന്നിവ വേണ്ടത്ര അളവിൽ ശരീരത്തിലുണ്ടായിരിക്കണം. ഉണങ്ങിയ മുന്തിരി, ആപ്രിക്കോട്ട്, പ്രൂൺസ്, ഈത്തപ്പഴം എന്നിവയിൽ പൊട്ടാസ്യം ധാരാളമുണ്ട്. ഏത്തപ്പഴം, സ്ട്രോബറി, തണ്ണിമത്തങ്ങ എന്നിവയും പൊട്ടാസ്യം സമ്പന്നമാണ്. ബീറ്റ് റൂട്ട്, കാരറ്റ്, പച്ചനിറമുള്ള പച്ചക്കറികൾ, ഇലക്കറികൾ, പയറുവർഗങ്ങൾ, തക്കാളി, കൂൺ എന്നിവ കഴിച്ചും പൊട്ടാസ്യം അപര്യാപ്തത പരിഹരിക്കാം.