ഹെൽമറ്റില്ലാതെ ട്രിപ്പിൾസ് അടിച്ച് പെൺകുട്ടികളുടെ സാഹസിക യാത്ര; ബസിൽ ഇടിക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കോഴിക്കോട്: ഇരുചക്രവാഹനത്തിൽ ട്രിപ്പിൾസ് എടുത്ത് വിദ്യാർത്ഥിനികളുടെസാഹസിക യാത്ര. ഹെൽമറ്റ് പോലും ഇല്ലാതെയുള്ള പെൺകുട്ടികളുടെ യാത്രക്കിടെ സ്വകാര്യ ബസിൽ ഇടിക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പെൺകുട്ടികളുടെ യാത്രയുടെ സി സി ടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കോഴിക്കോട് മണാശ്ശേരി നാൽക്കവലയിലാണ് സംഭവം നടന്നത്.വിദ്യാർത്ഥിനികൾ സ്കൂട്ടറിൽ അശ്രദ്ധമായി റോഡ് മുറിച്ച് കടക്കുയായിരുന്നു. ഇതിനിടെ ഒരു സ്വകാര്യ ബസ് അതിവേഗം എത്തി. വിദ്യാർത്ഥിനികളെ കണ്ട് ഡ്രെെവർ പെട്ടെന്ന് ബസ് നിർത്തുയായിരുന്നു. ബസ് കണ്ട് ബാലൻസ് തെറ്റിയെങ്കിലും സ്കൂട്ടറുമായി ഒന്നും നടക്കാത്ത പോലെ വിദ്യാർത്ഥികൾ പോകുന്നതും സി സി ടിവി ദൃശ്യത്തിലുണ്ട്.