തൂങ്ങിമരിച്ച 13-കാരി പലതവണ ലൈംഗികാതിക്രമത്തിനിരയായി; 21-കാരന് അറസ്റ്റില്‍
പലതവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയിരുന്നെന്നും ഇതില്‍ മനംനൊന്താണ് കുട്ടി ആത്മഹത്യചെയ്തതെന്നും കണ്ടെത്തി.
മേലാറ്റൂര്‍(മലപ്പുറം): സ്കൂള്‍ വിട്ടുവന്ന പതിമൂന്നുകാരി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ 21-കാരന് അറസ്റ്റിലായി. ചെര്‍പ്പുളശ്ശേരി നെല്ലായ പൊട്ടച്ചിറയിലെ മലയില്‍ താഴത്തേതില്‍ മുഹമ്മദ് റഫീഖിനെയാണ് മേലാറ്റൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ജനുവരി 12-നായിരുന്നു സംഭവം. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് പോസ്റ്റ്മോര്‍ട്ടത്തില്‍ കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പോക്സോ കേസ് രജിസ്റ്റര്‍ചെയ്യുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മുഹമ്മദ് റഫീഖ് പലതവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയിരുന്നെന്നും ഇതില്‍ മനംനൊന്താണ് കുട്ടി ആത്മഹത്യചെയ്തതെന്നും കണ്ടെത്തി.
ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാപ്പ് സ്ക്വാഡ്, പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി. എന്നിവരുടെ സഹകരണത്തോടെ മേലാറ്റൂര്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ കെ.ആര്. രഞ്ജിത്ത്, എസ്.ഐ. സി.പി. മുരളീധരന്, എസ്.സി.പി.ഒമാരായ കെ. പ്രശാന്ത്, എന്‍.ടി. കൃഷ്ണകുമാര്‍, സി.പി.ഒ. കെ. ദിനേശ് എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്. പെരിന്തല്‍മണ്ണ കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.