പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; 42-കാരന് അറസ്റ്റില്‍
പാണ്ടിക്കാട്(മലപ്പുറം): പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് പിടിയില്‍. പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശി തുറക്കല്‍ മുരളീധരനെ(42) യാണ് പാണ്ടിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
ആണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ കൗണ്‍സലിങ്ങിലാണ് രക്ഷിതാക്കള്‍ വിവരമറിഞ്ഞത്. തുടര്‍ന്ന് പാണ്ടിക്കാട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.