ഫോട്ടോഷൂട്ടിനിടയിൽ പ്രൊപ്പോസ്, ഈ വർഷം കല്യാണം; നടി വെെഷ്ണവി വേണുഗോപാൽ വിവാഹിതയായി
നടി വെെഷ്ണവി വേണുഗോപാൽ വിവാഹിതയായി. വെെഷ്ണവിയുടെ സുഹൃത്തായ രാഘവ് നന്ദകുമാറാണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ‘ജൂൺ’ എന്ന ചിത്രത്തിലെ രജിഷ വിജയന്റെ കൂട്ടുകാരിയായി എത്തി മലയാളി ജനഹൃദയം കീഴടക്കിയ താരമാണ് വെെഷ്ണവി. സംവിധായകൻ ജയരാജ്, നടിമാരായ അർച്ചന കവി, ഗായത്രി അശോക്, രവീണ നായർ, എന്നിവരും വിവാഹച്ചടങ്ങിൽ പങ്കെടുത്തു.vaishnavi-2018ൽ ജയരാജ് സംവിധാനം ചെയ്ത ‘ഭയാനകം’ എന്ന സിനിമയിലൂടെയാണ് വെെഷ്ണവി അഭിനയരംഗത്തെത്തിയത്. തുടന്ന് ജൂൺ, കേശു ഈ വീടിന്റെ നാഥൻ, ജനഗണമന തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.കഴിഞ്ഞ വർഷം നവംബറിൽ വെെഷ്ണവിയെ രാഘവ് പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വെെഷ്ണവിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളെടുക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് രാഘവ് പ്രൊപ്പോസ് ചെയ്തത്.