തിരുവനന്തപുരം: കോഴിക്കോട് പന്തീരങ്കാവിലെ എന്‍ഐഎ ഏറ്റെടുത്ത യുഎപിഎ കേസ് സംസ്ഥാന പോലീസിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്. ഇക്കാര്യം ചൂണ്ടിക്കാട്ടി പിണറായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കു കത്തയച്ചു. പ്രതിപക്ഷ വികാരം മാനിച്ചാണ് നടപടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
മാവോയിസ്റ്റുകളെന്ന് ആരോപിച്ച് സംസ്ഥാന പോലീസ് അറസ്റ്റ് ചെയ്ത അലന് ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ക്കെതിരായ യുഎപിഎ കേസാണ് എന്‍ഐഎ ഏറ്റെടുത്തത്.
സംഭവം വിവാദമായതോടെ പ്രതിപക്ഷം പ്രശ്നം നിയമസഭയില്‍ ഉന്നയിച്ചിരുന്നു. ചൊവ്വാഴ്ച വിഷയം പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചപ്പോള്‍ കേസ് എന്‍ഐഎക്ക് വിട്ടുകൊടുത്തത് സംസ്ഥാന സര്‍ക്കാര്‍ അല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.