മാളത്തിൽ നിന്നും പുറത്തിറങ്ങി വാവയ്ക്ക് നേരെ കൊത്താൻ കുതിച്ചെത്തി മൂർഖൻ; കണ്ട് പേടിച്ച് വീട്ടുകാർ, പിന്നെ സംഭവിച്ചത്
തിരുവനന്തപുരം ജില്ലയിലെ കാരേറ്റിനടുത്തുള്ള വീട്ടിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര. വീടിനോട് ചേർന്ന് വലിയ പറമ്പാണ്. വീട്ടമ്മയാണ് ആദ്യം മൂർഖൻ പാമ്പിനെ കണ്ടത്. കുറ്റിച്ചെടികൾക്കിടയിൽ ചീറ്റൽ ശബ്ദം കേട്ടാണ് ശ്രദ്ധിച്ചത്. കുറച്ച് സമയത്തിനുള്ളിൽ മൂർഖൻ മാളത്തിൽ കയറി പത്തി വിടർത്തി ഇരുന്നു. വാവാ സുരേഷ് സ്ഥലത്ത് എത്തിയതും മൂർഖൻ മാളത്തിൽ നിന്ന് പുറത്തിറങ്ങി വേഗത്തിൽ ഇഴഞ്ഞു നീങ്ങി പിന്നാലെ വാവയും.snakeമൂർഖൻ വാവക്ക് നേരെ കൊത്താനായി കുതിച്ച് ചാടിയത് കണ്ട് വീട്ടുകാരും പേടിച്ചുപോയി. വീണ്ടും മൂർഖൻ പാമ്പ് ഇഴഞ്ഞ് കുറ്റിക്കാട്ടിലേക്ക്, അപ്പോഴാണ് വാവക്ക് ഒരു കാര്യം മനസിലായത് ഒരു പെരുമ്പാമ്പിനെ ഭക്ഷിക്കാൻ എത്തിയതാണ് മൂർഖൻ പാമ്പ്. അടുത്തുള്ള കുറ്റിക്കാട്ടിൽ ഭയന്നിരിക്കുകയാണ് ചെറിയൊരു പെരുമ്പാമ്പ്. കാണുക മൂർഖനെയും, പെരുമ്പാമ്പിനെയും ഒന്നിച്ച് വാവാ സുരേഷ് പിടികൂടിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.