വായനശാലകളില്‍ പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ അംഗത്വം
പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പുകളിലെ പ്രൊമോട്ടര്‍മാര്‍ നല്കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലാണ് അംഗത്വം നല്‍കുന്നത്.
തിരുവനന്തപുരം: സംസ്ഥാന ലൈബ്രറി കൗണ്‍സിലിനു കീഴിലെ വായനശാലകളില്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് സൗജന്യ അംഗത്വം നല്‍കുമെന്ന് മന്ത്രി കെ.രാധാകൃഷ്ണന്. ഈ വിഭാഗക്കാര്‍ക്കിടയില്‍ വായനശീലവും സാംസ്കാരികാഭിരുചികളും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പുകളിലെ പ്രൊമോട്ടര്‍മാര്‍ നല്കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലാണ് അംഗത്വം നല്‍കുന്നത്. വില്ലേജ് ഓഫീസര്‍ നല്കുന്ന ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു പ്രോത്സാഹനം ഏര്‍പ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ലൈബ്രറി സൗകര്യമില്ലാത്ത പട്ടികജാതി-പട്ടികവര്‍ഗ മേഖലകളില്‍ കമ്മ്യൂണിറ്റി റീച്ച് ഔട്ട് രീതിയില്‍ ലൈബ്രറി കൗണ്‍സിലിന്റെ സഹായത്തോടെ വായനശാലകള്‍ ആരംഭിക്കും.
പട്ടികവര്‍ഗ വികസന വകുപ്പിനു കീഴിലുള്ള 54 സാമൂഹിക പഠനമുറികളില്‍ പുസ്തകശേഖരം ഉറപ്പാക്കും.