16കാരിയുടെ ചുണ്ടിൽ 100 രൂപ നോട്ട് ഉരസി അശ്ലീല ചുവയോടെ സംസാരിച്ചു; യുവാവിന് കഠിനതടവ് ശിക്ഷ വിധിച്ച് കോടതി
മുംബയ്: 16കാരിയോട് ലൈംഗിക ചുവയോട് സംസാരിക്കുകയും ചുണ്ടിൽ 100 രൂപ നോട്ട് കൊണ്ട് ഉരസുകയും ചെയ്ത സംഭവത്തിൽ യുവാവിനെ ഒരുവർഷം കഠിനതടവിന് ശിക്ഷിച്ച് കോടതി. മുംബയിലെ പ്രത്യേക പോക്സോ കോടതിയാണ് പോക്സോ വകുപ്പ് പ്രകാരം 32കാരനായ യുവാവിനെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. 2017 ജൂലായ് 13ന് രാത്രി 8.30ഓടെയായിരുന്നു സംഭവം.ബന്ധുവായ സ്ത്രീയോടൊപ്പം മാർക്കറ്റിൽ സാധനം വാങ്ങാനെത്തിയതായിരുന്നു പെൺകുട്ടിയ ഇതിനിടെ കുട്ടിയെ ശല്യം ചെയ്ത യുവാവിനെ തിരികെ 16കാരി രൂക്ഷമായി നോക്കി. ഇതോടെയാണ് ഇയാൾ 100 രൂപ നോട്ടെടുത്ത് പെൺകുട്ടിയ്ക്ക് നേരെ മോശമായി പെരുമാറിയത്. ഇതോടെ പെൺകുട്ടി ഒച്ചവച്ചു. പിന്നാലെ ജനം കൂടി. എന്നാൽ ആരും കുട്ടിയെ സഹായിക്കാൻ തയ്യാറായില്ല. കുട്ടി കരഞ്ഞുകൊണ്ട് വീട്ടിലെത്തി അമ്മയോട് പരാതിപ്പെട്ടു. അമ്മയും കുട്ടിയും പ്രതിയുടെ വീട്ടിലെത്തി കാര്യം തിരക്കിയപ്പോൾ ഇയാൾ ഇവരെ അസഭ്യം പറഞ്ഞ് പുറത്താക്കി.ഇതോടെ കുട്ടിയുടെ അമ്മ പൊലീസിൽ പരാതിപ്പെട്ടു. പെൺകുട്ടി കോളേജിൽ പോകുന്ന വഴിയിലും ഇയാൾ ശല്യം ചെയ്തിരുന്നു. തുടർന്ന് പോക്സോ കേസിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ 2018ൽ ഇയാൾക്ക് ജാമ്യം ലഭിച്ചു. പിന്നാലെ മറ്റൊരു കേസിൽ ജയിലിലായി. പെൺകുട്ടിയുടെ മൊഴിയും ആറ് സാക്ഷിമൊഴിയും അനുസരിച്ചാണ് കോടതി ഇയാളെ കഠിനതടവിന് ശിക്ഷിച്ചത്.