രാത്രി പത്ത് മണിക്ക് മകളെ കാണാനെത്തിയ പിതാവിനെ മാതാവിന്റെ രണ്ടാം ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു
പേരൂർക്കട: മകളെ കാണാനെത്തിയ പിതാവിനെ അമ്മയുടെ രണ്ടാം ഭർത്താവ് കുത്തിപരിക്കേൽപ്പിച്ചു. പേരൂർക്കട അമ്പലംമുക്ക് സ്വദേശി അനിൽകുമാറിനാണ് (43) കുത്തേറ്റത്. ഇയാളുടെ ഭാര്യ ആദ്യവിവാഹത്തിലെ മകൾക്കൊപ്പം രണ്ടാം ഭർത്താവ് സജീവിനൊപ്പമാണ് താമസം. ഞായറാഴ്ച രാത്രി 10ന് അനിൽകുമാർ മകളെ കാണാനായി സജീവിന്റെ വീട്ടിലെത്തി. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റത്തിലാവുകയും സജീവ് അനിൽകുമാറിനെ കുത്തിപരിക്കേൽപ്പിക്കുകയുമായിരുന്നു.അനിലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്ത സജീവിനെ (48) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.