ഗംഭീരം.. ഗംഭീരം.. ഗംഭീരം. ഹജ്ജ് നായത്തിന് കൈയ്യടിച്ച് വിശ്വാസികൾ. അബ്ദുള്ളക്കുട്ടി എന്തേ നിങ്ങൾ വരാൻ ഇത്ര വൈകിപ്പോയത്.
കോഴിക്കോട്: കഴിഞ്ഞദിവസം പുറത്തുവന്ന ഹജ്ജ് നയത്തെ കൈയ്യടിച്ച് വരവേറ്റു മുസ്ലിം മത വിശ്വാസികൾ. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ മാറ്റങ്ങളുടെ വന്ന ഹജ്ജ് നയം എന്നാണ് ഇതിനെ വിശ്വാസികൾ വിലയിരുത്തപ്പെടുന്നത്. പുണ്യമാക്കപ്പെട്ട ഹജ്ജ് കർമ്മത്തിന്റെ മറവിൽ നാളിതുവരെ നടന്നിരുന്ന അഴിമതികളും മറ്റും തുടച്ചുനീക്കുന്ന നീക്കങ്ങളുട നടപടികളുടെ തുടക്കമായിട്ടാണ് ഇതിനെ നോക്കി കാണുന്നത്.
ഈ വർഷം സൗദി ഭരണകൂടം അനുവദിച്ച 1,75,025 പേർക്കുള്ള ഹജ്ജ് ക്വാട്ടയിൽ 80 ശതമാനം സർക്കാർ മുഖേനയും 20 ശതമാനം സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾ വഴിയുമാക്കി പുതിയ ഹജ്ജ് നയം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. കഴിഞ്ഞവർഷം ഇത് 70:30 അനുപാതത്തിൽ ആയിരുന്നു. വി.ഐ.പി ഹജ്ജ് ക്വാട്ട പൂർണമായും നിർത്തലാക്കി. ഇത് നറുക്കെടുപ്പിലൂടെ സാധാരണക്കാർക്ക് വിതരണം ചെയ്യും. ഹജ്ജിന് അപേക്ഷിക്കാനുള്ള 300 രൂപ ഫീസ് പൂർണമായും എടുത്തുകളഞ്ഞ് അപേക്ഷ സൗജന്യമാക്കി. ബാഗും കുടയുടെയും ഇനി സ്വന്തം നിലയിൽ വാങ്ങിക്കാം. നേരത്തെ ഇതുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയ മൂന്നു പേര സസ്പെൻഡ് ചെയ്തു അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കണ്ണൂർ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽനിന്ന് ഹജ്ജിനായി പുറപ്പെടാം.അപേക്ഷ ഫീസ് ഒഴിവാക്കി, സ്വകാര്യ ക്വാട്ട 20 ശതമാനമാക്കി.
വിഐപി കോട്ടകൾ എടുത്തുമാറ്റിയതാണ് വിശ്വാസികളെ ഏറെ സന്തോഷിപ്പിച്ചിരിക്കുന്നത്. ദൈവത്തിൻറെ മുന്നിൽ വിഐപികൾ എന്ന പരിഗണന ഇല്ല എന്ന തിരിച്ചറിവുണ്ടാക്കാൻ അബ്ദുള്ളക്കുട്ടി വരേണ്ടി വന്നു എന്നാണ് വിശ്വാസികൾ സന്തോഷപൂർവ്വം സ്മരിക്കുന്നത്. വിഐപി കോട്ടകളുടെ പേരിൽ കോടികളാണ് ഓരോ വർഷം സർക്കാറിന് ബാധ്യത വന്നിരുന്നത്. ഹജ്ജിന്റെ അവസാന എട്ടു ദിവസങ്ങൾക്കു മുമ്പ് പ്രത്യേക വിമാനത്തിലാണ് രാഷ്ട്രീയ നേതാക്കളും അവരുടെ സിൽബന്ധികളും വിഐപി എന്ന പേരിൽ കോടികൾ ധൂർത്തടിച്ച് ഹജ്ജ് നടത്തിവന്നിരുന്നത്. ഇതിൽ പല വിഐപികളും പത്തും ഇരുപതു തവണ ഹജ്ജിന് പോയവരാണ്. സമ്പത്തും ആരോഗ്യമുള്ളവന് ഒരു തവണ മാത്രം നിർബന്ധമാക്കപ്പെട്ട ഹജ്ജാണ് വിഐപി കോട്ട ഉപയോഗിച്ച് ദുരുപയോഗപ്പെടുത്തി വന്നിരുന്നത്. ഇത് നിർത്തലാക്കി സാധാരണക്കാരന് ഇത് വീതിച്ചു നൽകാനുള്ള തീരുമാനമാണ് അബ്ദുള്ളക്കുട്ടിക്കും കേന്ദ്രസർക്കാരിനും ഏറ്റവും കയ്യടി നേടാൻ കാരണമായിരിക്കുന്നത്.
ഖുർആനും പ്രവാചകചര്യയും നിർദ്ദേശിച്ച മാതൃകയിൽ മുസ്ലിംങ്ങൾ മതപരമായ അനുഷ്ഠാനമായി അറബിക് കലണ്ടർ പ്രകാരം ദുൽഹജ്ജ് മാസം 8 (ജൂൺ 19) മുതൽ 12 വരെ മക്കയിലേക്ക് നടത്തുന്ന തീർത്ഥാടനത്തേയും, അതോടനുബന്ധിച്ചുള്ള കർമ്മങ്ങളെയുമാണ് ഹജ്ജ് എന്ന് പറയുന്നത് . വർഷംതോറും നടന്നു വരുന്ന ലോകത്തിലെ ഏറ്റവും വലിയ തീർഥാടനമാണിത്.ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളിൽ അഞ്ചാമത്തെതായാണ് ഹജ്ജ് വിശേഷിപ്പിക്കപ്പെടുന്നത്. ഇസ്ലാം മതവിശ്വാസികളുടെ ഐക്യത്തിന്റെയും അല്ലാഹുവിനുള്ള കീഴ്പ്പെടലിന്റെയും പ്രതീകമായി ഹജ്ജ് കരുതപ്പെടുന്നു. കഅ്ബ പണിത പ്രവാചകൻഇബ്രാഹിം നബി (അബ്രഹാം), ഭാര്യ ഹാജറ (ഹാഗർ), അവരുടെ മകൻ ഇസ്മാഇൽ (ഇശ്മായേൽ) എന്നിവരുടെ ഓർമകളും അവരുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളുമാണ് ഹജ്ജിലെ കർമ്മങ്ങൾ.കഴിവും സമ്പത്തുമുള്ള ഓരോ മുസ്ലീമും ജീവിതത്തിൽ ഒരിക്കലെങ്കിലും ഹജ്ജ് ചെയ്തിരിക്കണം എന്ന് നിർബന്ധമാക്കപ്പെട്ട ഒരു കർമ്മമാണ് ഹജ്ജ്.