ബ്ലാസ്റ്റേഴ്സിൽ ഇനി സഞ്ജുവും, ബ്രാൻഡ് അംബാസഡറായി താരത്തെ പ്രഖ്യാപിച്ച് ടീം
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ബ്രാൻഡ് അംബാസഡറായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസനെ തിരഞ്ഞെടുത്തു. കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സഞ്ജു ഒരു ദേശീയ പ്രതീകമാണെന്നും, അദ്ദേഹത്തെ കെ ബി എഫ് സി കുടുംബത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഡയറക്ടർ നിഖിൽ ഭരദ്വാജ് പറഞ്ഞു.സ്പോർട്സിലൂടെ വലിയ സ്വപ്നങ്ങൾ കാണാൻ സംസ്ഥാനത്തെ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നതിവുള്ള ക്ലബിന്റെ പൊതു ശ്രമത്തിൽ ഞങ്ങൾ ഒരുമിക്കുയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്ലബ്ബിന്റെ ഗ്രാസ്റൂട്ട് – കമ്മ്യൂണിറ്റി സംരംഭങ്ങളും, ആരാധക ഇവന്റുകളും വിസ്തൃതമാക്കാനും, ക്ലബ്ബിനോടും ഗെയിമിനോടുമുള്ള താരത്തിന്റെ അഭിനിവേശം പങ്കിടാനും ഈ അംബാസഡര്‍ റോളില്‍ സഞ്ജുവിനൊപ്പം പ്രവര്‍ത്തിക്കാനാവുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.താൻ ഒരു ഫുട്ബാൾ ആരാധകനാണെന്നും, അച്ഛൻ ഒരു പ്രൊഫഷണൽ ഫുട്ബാൾ കളിക്കാരനായതിനാൽ ഫുട്ബാൾ എപ്പോഴും ഹൃദയത്തോട് ചേർന്നുള്ള ഒരു കായിക വിനോദമാണെന്നും കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ബ്രാന്‍ഡ് അംബാസഡര്‍ പദവി ഒരു ആദരമാണെന്നും സഞ്ജു സാംസൺ പറഞ്ഞു