ബൈക്കില്‍ സഞ്ചരിച്ച് മയക്കുമരുന്ന് വില്‍പ്പന; എം.ഡി.എം.എ യും കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
കൊണ്ടോട്ടി(മലപ്പുറം): ബൈക്കില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവും എം.ഡി.എം.എ.യുമായി രണ്ടുപേര്‍ പിടിയില്‍. നെടിയിരുപ്പ് കുണ്ടുകാടന്‍ ഫായിസ് (കൂമന് ഫായിസ്-28), കൂട്ടാളി നെടിയിരുപ്പ് മങ്ങാട്ടുപറമ്പ് മുഹമ്മദ് അര്‍ഷാദ് നബീല്‍ (24) എന്നിവരാണ് പിടിയിലായത്.
നെടിയിരുപ്പ് കോളനി റോഡ് പരിസരത്ത് ബൈക്കില്‍ സഞ്ചരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. കാല്‍ലക്ഷത്തോളം വിലവരുന്ന എം.ഡി.എം.എ.യും ഒരുലക്ഷത്തോളം വിലവരുന്ന കഞ്ചാവും ഇലക്ട്രോണിക് ത്രാസും പിടിച്ചെടുത്തു.
കൊണ്ടോട്ടി ഇന്‍സ്പെക്ടര്‍ മനോജ്, എസ്.ഐ. നൗഫല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡാന്‍സാഫ് സംഘമാണ് പ്രതികളെ പിടികൂടിയത്.