വാഹനാപകടത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ പൊലീസുകാരെ ആക്രമിച്ചു, എ എസ് ഐയ്ക്കും ഡ്രൈവർക്കും പരിക്ക്; യുവാക്കൾ പിടിയിൽ
ബത്തേരി: വാഹനാപകടത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ പൊലീസുകാരെ ആക്രമിച്ചു. എ എസ് ഐയ്ക്കും ഡ്രൈവർക്കും പരിക്കേറ്റു. പൊലീസ് വാഹനത്തിന്റെ ചില്ലുകൾ തകർന്നു. വയനാട് ബത്തേരിയിൽ ഇന്നലെ രാത്രി പത്ത് മണിയോടുകൂടിയാണ് വാഹനാപകടം ഉണ്ടായത്. തുടർന്ന് നാട്ടുകാരും അപകടത്തിൽപ്പെട്ട കാറിലുണ്ടായിരുന്ന യുവാക്കളും തമ്മിൽ തർക്കമുണ്ടായി.വിവരമന്വേഷിക്കാനായിട്ടാണ് ബത്തേരി പൊലീസ് സ്ഥലത്തെത്തിയത്. തുടർന്ന് യുവാക്കൾ പൊലീസിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ബത്തേരി സ്വദേശികളായ രഞ്ജു, കിരൺ ജോയി, ധനുഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് അറിയിച്ചു.