കാഞ്ഞങ്ങാട്: പതിമൂന്നുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ചിറ്റാരിക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസില്‍ യുവാവ് റിമാന്റില്‍. ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന പതിമൂന്നുകാരിയെ പലതവണ ലൈംഗീക പീഡനത്തിനിരയാക്കിയ ഏണിയാട്ട് ആന്റോ എന്ന ആന്റപ്പനാണ് 25,പോക്സോ കേസില്‍ റിമാന്റിലായത്.പീഡനത്തിനിരയായ പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ കൗണ്‍സിലിങ്ങിലാണ് സംഭവം പുറത്തറിഞ്ഞത്.കേസിലെ പ്രതിയായ യുവാവ് ഈസ്റ്റ് എളേരിയിലെ കടുമേനിയില്‍ ഇരുചക്രവാഹനങ്ങളുടെ വര് ക്ക്ഷോപ്പ് നടത്തുന്നയാളാണ്.ചൈല്‍ഡ്ലൈനിന്റെ പരാതിയെ തുടര്‍ന്ന് ആന്റോകെതിരെ ചിറ്റാരിക്കാല്‍ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു.