ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം, 17-കാരിയെ പീഡിപ്പിച്ചു; റേഡിയോളജി വിദ്യാര്‍ഥിയായ 23-കാരന് അറസ്റ്റില്‍
പത്തനംതിട്ട: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ആലപ്പുഴ കൈനകരി പുത്തന്‍ചിറ വീട്ടില്‍ സഞ്ജു(23)ആണ് അറസ്റ്റിലായത്. 17-കാരിയെ പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്.
പെണ്‍കുട്ടിയുടെ മൊഴിയെ തുടര്‍ന്ന് റേഡിയോളജി ഡിപ്ലോമ പഠിക്കുകയായിരുന്ന ഇയാളെ മംഗലാപുരത്തെ താമസസ്ഥലത്തുനിന്നാണ് പിടികൂടിയത്. പുളിക്കീഴ് സി.ഐ. ഇ.ഡി. ബിജുവിന്റെ നിര്‍ദേശാനുസരണം എസ്.ഐ. കവിരാജ്, എ.എസ്.ഐ. എസ്.അനില്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് അറസ്റ്റ് നടത്തിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.