നവജാതശിശുക്കളിലെ മഞ്ഞപ്പിത്തം; ശ്രദ്ധവേണം
മാസം തികഞ്ഞ് ജനിക്കുന്ന 60 ശതമാനം കുഞ്ഞുങ്ങളിലും മാസം തികയാതെ ജനിക്കുന്ന 80 ശതമാനം കുഞ്ഞുങ്ങളിലും ആദ്യ ആഴ്ചയിൽ മഞ്ഞപ്പിത്തം ഉണ്ടാകുന്നതായി ശിശുരോഗ വിദഗ്ധർ പറയുന്നു. കുഞ്ഞിന്റെ ചർമ്മം മഞ്ഞനിറത്തിൽ കാണുന്നത് വെയിൽ കൊള്ളിച്ച് പരിഹരിക്കാം എന്ന് കരുതരുത്.നവജാത ശിശുക്കളിലെ ഭൂരിഭാഗം മഞ്ഞപ്പിത്തവും നിരുപദ്രവകരമാണെന്നത് യാഥാർത്ഥ്യമാണ്. പക്ഷേ ഇത് നിർണയിക്കേണ്ടത് ശിശരോഗ വിദഗ്ധരാണ്. കാരണം ചികിത്സിക്കാതെ പോകുന്ന മഞ്ഞപ്പിത്തം പിന്നീട് സ്ഥിരമായ മസ്തിഷ്ക ക്ഷതം , ബധിരത, ജന്നി, തളർവാതം എന്നിവയ്ക്ക് കാരണമായേക്കാമെന്ന് ശിശരോഗ വിദഗ്ധർ പറയുന്നു. 10 ശതമാനം കുഞ്ഞുങ്ങളിൽ ഒരു മാസം പ്രായമാകമ്പോൾ പോലും മഞ്ഞപ്പിത്തം കണ്ടുവരുന്നുണ്ട്. കുഞ്ഞിന്റെ കണ്ണുകളിലോ ചർമ്മത്തിലോ മഞ്ഞനിറം കണ്ടാൽ ഉടൻ തന്നെ ശിശരോഗ വിദഗ്ധന്റെ അടുത്ത് എത്തിക്കുക.