ഇഷ്ടപാനീയം ഫ്രഷ് ഓറഞ്ച് ജ്യൂസ്, ഓറഞ്ച് സ്യൂട്ടിലുള്ള ചിത്രങ്ങൾ പങ്കുവച്ച് അഹാന കൃഷ്ണ
വളരെ കുറച്ച് ചിത്രങ്ങൾ കൊണ്ടുതന്നെ മലയാളത്തിൽ ശ്രദ്ധേയയാണ് നടി അഹാന കൃഷ്ണ, സോഷ്?ൽ മീഡിയയിലും അഹാന സജീവമാണ്, ഫോട്ടോഷൂട്ട് ചിത്രങ്ങളും അവധിക്കാല ചിത്രങ്ങളും വീഡിയോയയും നടി ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. 26 ലക്ഷം പേരാണ് അഹാനയെ ഫോളോ ചെയ്യുന്നത്. ഇപ്പോഴിതാ അഹാന ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഓറഞ്ച് നിറത്തിലുള്ള പാന്റ്സ് സ്യൂട്ടിലാണ് അഹാന ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.ഫ്രഷ് ഓറഞ്ച് ജ്യൂസ് ആണ് എന്റെ ഇഷ്ട പാനീയം എന്ന കാപ്ഷനോടെയാണ് അഹാന ചിത്രങ്ങൾ പങ്കുവച്ചത്, നീല നിറത്തിലുള്ള പോയിന്റ് ഹീൽ ഷൂസും ഉപയോഗിച്ചിട്ടുണ്ട്, ലോംഗ് ചെയിനും റിംഗ് കമ്മവും ആണ് ആഭരണങ്ങളായി ഉപയോഗിച്ചിരിക്കുന്നത്.ജിബിൻ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. അഫ്ഷീൻ ഷാജഹാനാണ് സ്റ്റൈലിസ്റ്റ്, മേക്കപ്പും ഹെയർ സ്റ്റൈലും ഫെമി ആന്റണി.