പ്ലൈവുഡ് കമ്പനിയുടെ മറവിൽ ഡ്രഗ് പാർട്ടികൾ: രാസലഹരി, 7 പേർ പിടിയിൽ
മൂവാറ്റുപുഴ∙ പ്ലൈവുഡ് കമ്പനിയുടെ മറവിൽ ഡ്രഗ് പാർട്ടികൾ സംഘടിപ്പിക്കുകയും ബെംഗളൂരുവിൽ നിന്ന് രാസലഹരി എത്തിച്ചു വിൽപന നടത്തുകയും ചെയ്തിരുന്ന ഏഴംഗ സംഘം പിടിയിൽ.മുളവൂർ സ്വദേശികളായ മുതിരക്കാലായിൽ ആസിഫ് അലി, ചിറയത്ത് ഇബ്രാഹിം ബാദുഷ, ഡെക്കോ എന്ന പേരിൽ അറിയപ്പെടുന്ന കരോട്ടുപറമ്പിൽ സലിം മുഹമ്മദ്, പുത്തൻവീട്ടിൽ അൻവർ സാദിഖ്, അറക്കക്കുടിയിൽ മുഹമ്മദ് അൽത്താഫ്, അസ്ലം കുട്ടി എന്ന് അറിയപ്പെടുന്ന മേക്കപ്പടിക്കൽ മുഹമ്മദ് അസ്ലം, പേഴുംകാട്ടിൽ അനസ് എന്നിവരാണ് അറസ്റ്റിലായത്.