കാഞ്ഞങ്ങാട്: കൊറോണ രോഗം കാഞ്ഞങ്ങാട്ടും ഒരാളിൽ സ്ഥിരീകരിച്ചതോടെ സംസ്ഥാന ആരോഗ്യമന്ത്രാലയത്തിന്റെ ശ്രദ്ധ മുഴുവന്‍ കാഞ്ഞങ്ങാട്ടേക്ക് തിരിഞ്ഞു.ആരോഗ്യ മന്ത്രി കെ.കെ.ശൈലജ 8ന് ശനിയാഴ്ച്ച കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തുമെന്ന് ആരോഗ്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ജില്ലാശുപത്രി ഐസുലേഷന്‍ വാര്‍ഡിൽ പ്രവേശിപ്പിച്ചിട്ടുള്ള മെഡിക്കൽ വിദ്യാര്‍ത്ഥിയുടെ രക്തസാമ്പിള്‍ പരിശോധനാഫലം ഇന്നലെയാണ് ജില്ലാനമെഡിക്കൽ ഓഫീസര്‍ ക്ക ലഭിച്ചത്.ചൈനയിൽ പഠിക്കാന്‍പോയ വിദ്യാര്‍ത്ഥിയാണിത്.വായുവിലൂടെയും രോഗിയുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയും എളുപ്പത്തിൽ പകരാന്‍ സാധ്യതയുള്ള കൊറോണ വൈറസുകള്‍ പടരാത്തിരിക്കാനുള്ള മുന്നൊരുക്കങ്ങളെല്ലാം ആരോഗ്യവകുപ്പധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്.ഇന്നലെ വീഡിയോ കോണ്‍ഫെറന്‍സ് വഴി ആരോഗ്യമന്ത്രി ജില്ലാആരോഗ്യവകുപ്പുദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി.