രണ്ടാം വിവാഹം ഒന്നരമാസം മുമ്പ്, ഭാര്യയെ എയർഗൺ ചൂണ്ടി ഭീഷണിപ്പെടുത്തി; കഴുത്തിൽ ഷാൾ മുറുക്കി കൊല്ലാൻ ശ്രമിച്ച ഇരുപത്തിയൊൻപതുകാരൻ പിടിയിൽ
ഓയൂർ: ഭാര്യയെ കഴുത്തിൽ ഷാൾ മുറുക്കി കൊല്ലാൻ ശ്രമിച്ച യുവാവ് പിടിയിൽ. കായംകുളം ദേവികുളങ്ങര ജെനി കോട്ടേജിൽ ജോബി ജോർജ് (29) ആണ് പിടിയിലായത്. ഒന്നരമാസം മുമ്പായിരുന്നു ജോബിയുടെയും കരിങ്ങന്നൂർ സ്വദേശിനിയുടെയും വിവാഹം.ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. ജോബി മദ്യപിച്ചെത്തി പതിവായി ഭാര്യയുമായി വഴക്കിടാറുണ്ടായിരുന്നു. എയർഗൺ ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം കഴുത്തിൽ ഷാൾ മുറുക്കി കൊല്ലാൻ ശ്രമിക്കുകയായിരുന്നു. ഇതുകണ്ട അയൽവാസികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.