കുമ്പള നിയുക്തി 2022 മിനി ജോബ് ഫെയര്‍ 98 പേർക്ക് തൊഴിൽ 323 പേർ ചുരുക്കപട്ടികയിൽ
കാസര്‍കോട് : കാസര്‍കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തില്‍ ജി.എച്ച്. എസ്.എസ് കുമ്പളയില്‍ നിയുക്തി 2022 മിനി ജോബ് ഫെയര്‍ നടത്തി. കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യു.പി.താഹിറ യൂസഫ് ഉദ്ഘാടനം ചെയ്തു. കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുല്‍ നാസര്‍ അദ്ധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീമ ടീച്ചര്‍ മുഖ്യാതിഥിയായി.
കാസര്‍കോട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജമീല സിദ്ദിഖ് ദണ്ഡഗോളി, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പ്രേമ ഷെട്ടി, പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സബൂറ, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് അബ്ദുല്‍ റഹ്മാന്, കുമ്പള ഗ്രാമപഞ്ചായത്ത് മെമ്പര്‍ പ്രേമവതി, ജി.എച്ച്.എസ്.എസ് കുമ്പള പ്രിന്‍സിപ്പാള്‍ കെ.ദിവാകരന്, ജി.എച്ച്.എസ്.എസ് കുമ്പള ഹെഡ്മിസ്ട്രസ് ഡി.എസ്.അഞ്ജു, പി.ടി.എ പ്രസിഡണ്ട് എ.കെ.ആരിഫ്, എന്‍.എസ്.എസ് കോര്‍ഡിനേറ്റര്‍ സുമേഷ് കട്ടീല്‍ എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ കെ.സലിം സ്വാഗതവും
എംപ്ലോയ്മെന്റ് ഓഫീസര്‍ (വി ജി) പി.പവിത്രന് നന്ദിയും പറഞ്ഞു.
520 ഉദ്യോഗാര്‍ത്ഥികളും 22 ഉദ്യോഗദായകരും പങ്കെടുത്ത ജോബ് ഫെയറില്‍ വിവിധ വിഭാഗങ്ങളിലെ 98 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കുകയും 323 ഉദ്യോഗാര്‍ത്ഥികളെ നിയമനത്തിനായി ഷോര്‍ട്ലിസ്റ്റ് ചെയ്യുകയും ചെയ്തു.