ഓടിക്കൊണ്ടിരുന്ന കാറിൽ വീണ്ടും തീപിടിത്തം, ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു, കാർ കത്തി നശിച്ചു
കൊച്ചി : കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കുറുപ്പംപടിയിൽ വൈകിട്ട് 4.30ഓടെയാണ് സംഭവം. വാഹനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവർ കാർ നിറുത്തി പുറത്തേക്കിറങ്ങിയതിനാൽ വൻദുരന്തം ഒഴിവായി.പുണ്ടക്കുഴി സ്വദേശി എൽദോസ് ഓടിച്ചിരുന്ന മാരുതി ആൾട്ടോ കാർ ആണ് അപകടത്തിൽപ്പെട്ടത്. ഫയർഫോഴ്സ് എത്തി തീയണച്ചു. കാർ പൂർണമായും കത്തി നശിച്ചു. ഇന്നലെ തലസ്ഥാനത്തും ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചിരുന്നു, കണ്ണൂരിൽ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ ഗർഭിണിയും ഭർത്താവും കാറിന് തീപിടിച്ച് മരിച്ചിരുന്നു.