അക്ഷയകേന്ദ്രങ്ങളിലൂടെ ശിശുദിന സ്റ്റാമ്പ് വില്‍പ്പന
ജില്ലാ കളകടര്‍ക്ക് മൂന്ന് ലക്ഷം രൂപയുടെ ഡിഡി കൈമാറി
കാസർകോട് :അമ്മതൊട്ടില് വഴിയോ, നിയമപരമായ മറ്റ് മാര്‍ഗ്ഗങ്ങളിലൂടെയോ ലഭിക്കുന്ന കുഞ്ഞുങ്ങള്‍, ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ എന്നിവരുടെ ക്ഷേമപ്രവര്‍ത്തനത്തിനായി തുക കണ്ടെത്തുവാന്‍ വനിതാ ശിശുവികസന വകുപ്പ് സംസ്ഥാന ശിശുക്ഷേമസമിതി അച്ചടിച്ച് പുറത്തിറക്കിയ 2021-22 വര്‍ഷത്തെ ശിശുദിന സ്റ്റാമ്പ് അക്ഷയ കേന്ദ്രങ്ങളിലൂടെ വില്‍പ്പന നടത്തി. 30 ദിവസം കൊണ്ട് 3,00,000 രൂപ സമാഹരിച്ചു. തുക സംസ്ഥാന ശിശു ക്ഷേമ സമിതിക്ക് കൈമാറുന്നതിന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദിന് മൂന്ന് ലക്ഷം രൂപയുടെ ഡിഡി കൈമാറി. ചടങ്ങില്‍ ഫിനാന്‍സ് ഓഫീസര്‍ എം.ശിവ പ്രകാശന് നായര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്, കേരള സ്റ്റേറ്റ് ഐ.ടി മിഷന് ജില്ലാ പ്രോജക്ട് മാനേജര്‍ എസ്.നിവേദ്, അസിസ്റ്റന്റ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ ബി.സന്തോഷ് കുമാര്‍, അക്ഷയ ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.