കാസർകൊട് : സിപിഎം വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശം അയച്ച് ലോക്കൽ കമ്മിറ്റി സെക്രട്ടറി. പെരിയ ഇരട്ട കൊലക്കേസ് പ്രതിയായ കാസർഗോഡ് പാക്കം ലോക്കൽ കമ്മിറ്റി സെക്രട്ടറി രാഘവൻ വെളുത്തോളിയാണ് വനിതാ നേതാക്കൾ ഉൾപ്പെട്ട ഗ്രൂപ്പിൽ അശ്ലീല ശബ്ദസന്ദേശം അയച്ചത്.ഗ്രൂപ്പിലെ വനിതാ അംഗങ്ങൾ തന്നെയാണ് പരാതിയുമായി രംഗത്തുവന്നത്. സംഭവം വിവാദമായതോടെ വിശദീകരണവുമായി രാഘവൻ വെളുത്തോളി രംഗത്ത് വന്നു. ഭാര്യയ്ക്ക് അയച്ച സന്ദേശം മാറി ഗ്രൂപ്പിലേക്ക് വന്നതായിരുന്നു എന്നാണ് രാഘവന്റെ വിശദീകരണം.
വിവാദമായ വാട്ട്സ്ആപ്പ് സന്ദേശം ഇങ്ങനെ
അ** വായി* കിഅടിച്ച് നിന്നെ വേണ്ട രീതിയിൽ ആസ്വദിപ്പിച്ചു തന്നാൽ അതിന്റെ സുഖം ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കില്ല. എനിക്ക് മാക്സിമം ആസ്വദിച്ചത് അ* കുടിക്കണം. അ*പിടിക്കലും കി* അടിക്കലും എല്ലാം ഒരുമിച്ച് നടക്കണം താഴെ സാ* പോ* നടക്കും. അതിന്റെ ഒരു സുഖമുണ്ടല്ലോ അത് ജീവിതത്തിൽ ഒരിക്കലും നഷ്ടപ്പെടാൻ കഴിയാത്ത സുഖമാണ്
പെരിയ ഇരട്ട കൊലപാതകക്കേസില്‍ വിചാരണയ്ക്ക് പോകുമ്പോള്‍ ട്രെയിനില്‍ വെച്ച് ഭാര്യക്ക് വാട്സ് ആപില്‍ പോസ്റ്റ് ചെയ്ത ഓഡിയോ ക്ലിപാണ് ഗ്രൂപ് മാറി വൈറലായി മാറിയതന്നാണ് രാഘവൻ പറയുന്നത്. പെരിയ ഇരട്ട കൊലക്കേസില്‍ ഒരു വര്‍ഷത്തോളം വിചാരണ നീളുന്ന ഘട്ടത്തില്‍ തന്റെ കൃഷിയും, വ്യാപാരവും തകരുമെന്നും, രണ്ടാം തീയതി വിചാരണ തുടങ്ങിയപ്പോള്‍ ഭക്ഷണവും, വെള്ളവുമില്ലാതെ മണിക്കൂറുകളോളം കഷ്ടപ്പെട്ടുവെന്നും, ഭാര്യ വീട്ടില്‍ തനിച്ചു കഴിയേണ്ടി വരുന്ന ദുരിതാവസ്ഥ സഹിക്കാനാവുന്നില്ലെന്നും ഭാര്യയെ ഒന്ന് സന്തോഷിപ്പിക്കാനാണ് ഇങ്ങനെ ഒരു ഓഡിയോ അയച്ചതെന്നും പിന്നാലെ വിശദീകരിച്ചു കൊണ്ട് പോസ്റ്റ് ചെയ്ത ഓഡിയോ ക്ലിപില് നേതാവ് പറയുന്നുണ്ട്.
വിശിധികാരണ വാട്ട്സ്ആപ്പ് സന്ദേശം ഇങ്ങനെയാണ് .
പ്രിയ സുഹൃത്തെ , സംഭവം എന്താണെന്ന് മനസ്സിലാക്കണം . ഞാൻ ഒന്നാം തീയതി വൈകുന്നേരം കേസിന്റെ വിചാരണക്ക് ഇറങ്ങുമ്പോൾ ഇനി ഒരു വർഷം ഞാൻ വീട്ടിൽ ഉണ്ടാകില്ലെന്ന് മാധ്യമങ്ങൾ പ്രചരിപ്പിച്ചപ്പോൾ ഭാര്യ ഞാൻ ഇനി ഒരു വർഷത്തേക്ക് വീട്ടിൽ ഉണ്ടാകില്ലെന്ന് കരുതി. ആറുമണി മുതൽ 8:30 മണി വരെ കൃഷി പണിയൊക്കെ ചെയ്തതിനു ശേഷം ബാങ്ക് വായ്പ എടുത്തു നടത്തിവരുന്ന ബിസിനസ് ഒക്കെ നടത്തി പോവുകയാണ് ഞാൻ . ഞാൻ ഇല്ലാത്തയാൾ കൃഷി നശിച്ചു വരുമാനം നഷ്ടപ്പെടും. ബിസിനസ് നോക്കി നടത്താൻ സാധിച്ചില്ലെങ്കിൽ ബാങ്ക് വായ്പകൾ തീർക്കാൻ സാധിക്കില്ല എന്നുള്ളതൊക്കെ വലിയ പ്രതിസന്ധിയാകും. ഇതൊക്കെ പ്രതിയായതിന്റെ ഭാഗമായി സംഭവിച്ചു പോയതാണ്. വീട്ടിൽ വൈകാരികമായി രംഗം കണ്ട് പള്ളിക്കര റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ തന്നെ ലോക്കൽ സെക്രട്ടറി പറഞ്ഞു സതി (ഭാര്യ) വല്ലാത്ത പ്രയാസത്തിലാണ്. തീവണ്ടി കയറിയപ്പോൾ കൂടെ ഉണ്ടായിരുന്ന കെ വി വീണ്ടും ചോദിച്ചു വീട്ടിലൊക്കെ എങ്ങനെയുണ്ടെന്ന്. അപ്പോൾ കെവിയോട് ഞാൻ സംഭവം സൂചിപ്പിച്ചതാണ്. വണ്ടി കയറിയപ്പോൾ വീണ്ടും വിളിച്ചു അപ്പോഴും വീട്ടിൽ ഭാര്യക്ക് അതാണ് മാനസികാവസ്ഥ. 9 മണിക്ക് ശേഷം വീണ്ടും വിളിക്കുമ്പോൾ ഒരു മാറ്റവുമില്ല. ആ സമയത്താണ് ഒരു ആശ്വാസം നൽകാം എന്ന നിലയിൽ ഭാര്യ ഭർത്താവ് എന്ന നിലയ്ക്ക് പറയാവുന്ന ചില വോയിസുകൾ അങ്ങോട്ടുമിങ്ങോട്ടും കൈമാറാൻ തയ്യാറായത്. അതിൻറെ അവസാനഘട്ട വോയിസ് ആണ് ഗ്രൂപ്പ് മാറി വന്നത്. തെറ്റാണ് ഉൾക്കൊള്ളുകയാണ് . തീവണ്ടിക്ക് അകത്ത് വണ്ടി അങ്ങോട്ടും ഇങ്ങോട്ടും മൂവ് ആവുമ്പോൾ സംഭവിച്ച പിശകാണ് . ഞാൻ തനിച്ചിരുന്ന് ഇവിടെ സംസാരിച്ചതല്ല. ഞങ്ങൾ എട്ടു പേരും ഒരേ കമ്പാർട്ട്മെന്റിലാണ് ഉണ്ടായിരുന്നത് . വീട്ടിലെ വൈകാരികമായ അവസ്ഥ ഓർത്താണ് ഭാര്യയെ സന്തോഷിക്കാൻ ഇത്തരത്തിലുള്ള ഒരു വോയിസ് ആശ്വാസമായി കൊള്ളട്ടെ എന്ന് വിചാരിച്ചു അയച്ചത് .
ഒരു കേസിൽ പ്രതിയായ ആൾക്ക് മാത്രമേ ഇത് മനസ്സിലാകു. അങ്ങനെ ഞങ്ങൾ രാവിലെ 11 മണിക്ക് കോടതിയിൽ കയറി. 7:45നാണ് കോടതിയിൽ നിന്നും ഇറങ്ങിയത്. സമയത്ത് ഭക്ഷണമില്ല ചായയില്ല വെള്ളമില്ല വല്ലാത്ത ദുരിതമാണ് ഉണ്ടായത്. യാത്രയാണെങ്കിൽ ഇപ്പോൾ റിസർവേഷൻ കിട്ടാറില്ല കിട്ടിയ വണ്ടിക്ക് കയറി ഉറക്കില്ല ഊണില്ല എന്ന നിലക്കാണ് കഴിഞ്ഞ രണ്ടു വർഷമായി കേസിന്റെ പിന്നാലെ നടക്കുന്നത്. അവരവർക്ക് ഈ പ്രയാസം വരുമ്പോൾ മാത്രമാണ് മനസ്സിലാക്കാൻ സാധിക്കുക. സംഭവത്തിന്റെ സത്യാവസ്ഥ കൂടി മനസ്സിലാക്കുന്നത് നല്ലതായിരിക്കും എന്നാണ് സൂചിപ്പിക്കാനുള്ളത്.
അതേസമയം നേരത്തെ ഇയാളെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നതായും വീണ്ടും തിരിച്ചുവന്നു ലോക്കൽ സെക്രട്ടറിയായി മാറിയതും ആണെന്നുമാണ് ലഭിക്കുന്ന വിവരങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. രാഘവന്റെ വിശദീകരണത്തിൽ പാർട്ടി തൃപ്തികരമല്ലന്നും നടപടി സ്വീകരിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. സംഭവവുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ പ്രതികരണം ലഭിക്കാത്ത വന്നപ്പോൾ പ്രദേശത്തെ ഭരണകക്ഷിയിലെ തന്നെ മറ്റു പാർട്ടി നേതാക്കളോട് പലരും കാര്യം അന്വേഷിച്ചിരുന്നു. ഒരു കൈയബദ്ധം അല്ലേ , ആർക്കും സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങൾ അല്ലേ, ഇത് വലിയ കാര്യമാക്കാനില്ല എന്നാണ് പറഞ്ഞത്.