സണ്ണി ലിയോൺ പങ്കെടുക്കേണ്ടിയിരുന്ന ഫാഷൻ ഷോ വേദിയ്ക്ക് സമീപം സ്ഫോടനം, പരിപാടി റദ്ദാക്കി
ഇംഫാൽ: ബോളിവുഡ് നടി സണ്ണി ലിയോൺ പങ്കെടുക്കേണ്ടിയിരുന്ന ഫാഷൻ ഷോ പരിപാടിയുടെ വേദിയ്ക്ക് സമീപം സ്ഫോടനം. മണിപ്പൂർ തലസ്ഥാനമായ ഇംഫാലിലെ ഹട്ട കാംഗ്ജെയിബുഗിൽ ഇന്ന് രാവിലെ 6.30നാണ് സ്ഫോടനം ഉണ്ടായത്. നാളെ ഫാഷൻ ഷോ നടക്കേണ്ടിയിരുന്ന വേദിയിൽ നിന്നും വെറും നൂറു മീറ്റർ അകലെയാണ് സ്ഫോടനം നടന്നത്. ആർക്കും പരിക്കേറ്റിട്ടില്ല.ഇംപ്രാെവെെസ്ഡ് എക്സ്പ്ലോസീവി ഡിവെെസ് (ഐ ഇ ഡി) അല്ലെങ്കിൽ ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായതെന്നാണ് നിഗമനം. പൊലീസും കേന്ദ്രഏജൻസികളും സ്ഥലത്ത് എത്തിയിട്ടുണ്ട്. സ്ഫോടനത്തെ തുടർന്ന നാളെ നടക്കാനിരുന്ന പരിപാടി റദ്ദാക്കി.