ഷഹീൻ അഫ്രീദി ഇനി അൻഷയ്ക്ക് സ്വന്തം, പാകിസ്ഥാൻ പേസ് ബൗളർ വിവാഹം കഴിച്ചത് ഷാഹിദ് അഫ്രീദിയുടെ മകളെ
പാകിസ്ഥാൻ പേസ് ബൗളർ ഷഹീൻ അഫ്രീദി വിവാഹിതനായി. പാകിസ്ഥാന ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയുടെ മകൾ അൻഷയെയാണ് അദ്ദേഹം ജീവിതസഖിയാക്കിയത്. കറാച്ചിയിൽ വച്ചായിരുന്നു ചടങ്ങ്.ചടങ്ങിൽ പാകിസ്ഥാൻ ക്രിക്കറ്റ് ക്യാപ്റ്റൻ ബാബർ അസം, ക്രിക്കറ്റ് താരങ്ങളായ സർഫറാസ് ഖാൻ, ശതബ് ഖാൻ, നസീം ഷാ അടക്കമുള്ളവർ പങ്കെടുത്തു. ഷഹീൻ അഫ്രീദി ലാഹോർ ടീമിന്റെ ക്യാപ്റ്റനാണ്. വിവാഹ വീഡിയോ ലാഹോർ ക്വാലാൻഡേഴ്സ് ട്വീറ്റ് ചെയ്തിട്ടുണ്ട്അ
ൻഷയുടെയും ഷഹീന്റെയും വിവാഹ നിശ്ചയം കഴിഞ്ഞ വർഷമാണ് നടന്നത്. കഴിഞ്ഞ ട്വന്റി20 ലോകകപ്പിനിടെ അഫ്രീദിയുടെ കാലിന് പരിക്കേറ്റിരുന്നു. ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹമിപ്പോൾ.