ബൈക്കില്‍ വന്ന സംഘം മര്‍ദിച്ചു, നിലത്തു വീണു; തിരുവനന്തപുരത്ത് സ്ത്രീക്ക് നേരെ അതിക്രമം
തിരുവനന്തപുരത്ത് സ്ത്രീക്ക് നേരെ അതിക്രമം
തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയം ജങ്ഷനില്‍ സ്ത്രീക്ക് നേരെ അതിക്രമം. ബൈക്കിലെത്തിയ സംഘം മര്‍ദിച്ചതായാണ് പരാതി. വെള്ളിയാഴ്ച രാത്രി 11.45-ഓടെയാണ് സംഭവം.
മ്യൂസിയത്തിനു സമീപമുള്ള കനകനഗര്‍ റെസിഡെന്‍ഷ്യല്‍ മേഖലയിലൂടെ നടന്നുപോകുന്നതിനിടെയാണ് ആക്രമമുണ്ടായത്. ബൈക്കില്‍ വന്ന രണ്ടംഗസംഘം പിന്നിലൂടെ വന്ന് മര്‍ദിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. മര്‍ദനമേറ്റ് യുവതി നിലത്തു വീണതായും സംഘം കടന്നുകളഞ്ഞതായും യുവതി വ്യക്തമാക്കി.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ പ്രതികളുമായി ബന്ധപ്പെട്ട സൂചനകളൊന്നും പോലീസിന് ലഭിച്ചിട്ടില്ല.