ഇനി കോൺഗ്രസ് ഹർത്താൽ നടത്തില്ല, ബഡ്ജറ്റിനെതിരെ തീപാറും സമരം ഉണ്ടാകുമെന്ന് കെ സുധാകരൻ
കണ്ണൂർ: സംസ്ഥാനത്ത് ഇനി കോൺഗ്രസ് ഹർത്താൽ നടത്തില്ലെന്ന് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ. ഹർത്താൽ എന്ന സമരമുറയ്ക്ക് കോൺഗ്രസ് എതിരാണെന്നും താൻ അദ്ധ്യക്ഷനായിരിക്കുന്ന കോൺഗ്രസ് ഇനി ഹർത്താൽ പ്രഖ്യാപിക്കില്ലെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു. ഹർത്താൽ ഇല്ലെങ്കിലും ബഡ്ജറ്റിനെതിരെ തീപാറും സമരം ഉണ്ടാകുമെന്നും സുധാകരൻ പ്രഖ്യാപിച്ചു. ജനത്തിന്റെ നടു ചവിട്ടിപൊട്ടിക്കുന്ന ബഡ്ജറ്റാണ് സംസ്ഥാനത്ത് ഇന്നലെ അവതരിപ്പിച്ചത്.പാവങ്ങളുടെ പണം കൊള്ളയടിച്ച് പിണറായി ധൂർത്ത് ജീവിതം നയിക്കുകയാണ്. സി പി എം ലഹരിക്കടത്ത് മാഫിയയെ സഹായിക്കാനാണ് മദ്യത്തിന് വിലകൂട്ടിയത്. നികുതി കൂട്ടിയ ബഡ്ജറ്റിനെ കുറിച്ച് ഇടതു അനുഭാവികളും പ്രതികരിക്കണം. പൊതുപണം ഇങ്ങനെ കൊള്ളയടിക്കാൻ സർക്കാരിനെ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.