പതിനാറുകാരിയേയും കൊണ്ട് ആഗ്രയിലേക്ക് പോയി, തിരിച്ചുവരുന്നതിനിടെ പോക്സോ കേസിൽ ബംഗളൂരുവിൽ വച്ച് പിടിയിൽ
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി പിടിയിൽ. ആവിക്കൽ റോഡിൽ ഉതിരുപറമ്പിൽ മുഹമ്മദ് റസലിനെ (22) യാണ് അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.ജനുവരി 24 നാണ് പതിനാറുകാരിയെ ഇരുപത്തിരണ്ടുകാരൻ തട്ടിക്കൊണ്ടുപോയത്. ആഗ്രയിലേക്കാണ് പോയത്. തിരിച്ചുവരുന്നതിനിടെ ബംഗളൂരുവിൽ വച്ചാണ് പിടിയിലായത്. പയ്യോളി കോടതിയിൽ ഹാജരാക്കിയ ഇരുപത്തിരണ്ടുകാരനെ റിമാൻഡ് ചെയ്തു.