ന്യുമോണിയ മാറാൻ മന്ത്രവാദം, ഇരുമ്പ് ദണ്ഡുകൊണ്ട് വയറ്റിൽ പൊള്ളലേൽപ്പിച്ചത് 51 തവണ; മൂന്ന് മാസം പ്രായമായ കുഞ്ഞ് മരിച്ചു
ഭോപ്പാൽ: ന്യുമോണിയ മാറാൻ മന്ത്രവാദ ചികിത്സയ്ക്ക് വിധേയമാക്കിയ കുഞ്ഞ് മരിച്ചു. മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞാണ് മരിച്ചത്. ഇരുമ്പ് ദണ്ഡുകൊണ്ട് വയറ്റിൽ 51 തവണയാണ് പൊള്ളലേൽപ്പിച്ചത്. മദ്ധ്യപ്രദേശിലെ ഷാഹ്ദോലിലാണ് സംഭവം.ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞ് പതിനഞ്ച് ദിവസത്തോളം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഗോത്രവർഗങ്ങൾ താമസിക്കുന്ന പ്രദേശത്ത് ന്യുമോണിയ മാറാൻ ഇരുമ്പ് ദണ്ഡുകൊണ്ട് പൊള്ളിക്കാറുണ്ട്. മൃതദേഹം സംസ്കരിച്ചിട്ടുണ്ടെങ്കിലും പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുമെന്ന് അധികൃതർ അറിയിച്ചു.